റെയില്‍വേ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്ക്‌ ഇ ശ്രീധരനെ ചുമതലപ്പെടുത്തി

Posted on: November 14, 2014 11:48 am | Last updated: November 14, 2014 at 11:41 pm

sreedharan

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേയെ പരിഷ്‌കരിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഇ ശ്രീധരനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പുറത്തിറക്കി. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി പുതിയ സംവിധാനമാക്കുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുള്ളത്.
ഏകാംഗ കമീഷനായത് കൊണ്ട് ശ്രീധരന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. ടെന്‍ഡറില്‍ അടക്കം സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. രണ്ടാഴ്ചയ്ക്കകം ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.