Connect with us

Palakkad

അട്ടപ്പാടി പാക്കേജ് സര്‍ക്കാര്‍ അട്ടിമറിച്ചതായി പരാതി

Published

|

Last Updated

പാലക്കാട്: ശിശുമരണങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് മന്ത്രിമാര്‍ അട്ടപ്പാടി സന്ദര്‍ശിച്ച് നിരവധി വാഗ്ദാനം നിരത്തുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ പ്രഖ്യാപിച്ച് അട്ടപ്പാടി പാക്കേജ് സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചതായി പരാതി.
പാക്കേജിന്റെ ഭാഗമായി പുതുതായി കെണ്ടുവന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക എടുത്തുകളഞ്ഞതോടെയാണ്ആദിവാസികളുടെ ഭൂമി പ്രശ്‌നം ഉള്‍പ്പെടെ ഉള്ളവ അനിശ്ചിതത്വത്തിലായത്. അട്ടപ്പാടിയിലെ ശിശുമരണം വ്യാപകമായ സാഹചര്യത്തിലാണ് പോലീസ് വകുപ്പിലെ സബ് ഇന്‍സ്‌പെക്റ്റര്‍ റാങ്കിലുഉള്ള വി കൃഷ്ണന്‍കുട്ടിയെ ട്രൈബല്‍ ഡവലപ്‌മെന്റ് അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. 2013 ജൂണില്‍ ഡി ജി പിയുടെ പ്രത്യേക ഓഡര്‍പ്രകാരമാണ് നിയമനം നടന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ നിയമനം സംബന്ധിച്ച് ഉത്തരവിറക്കി. കൃഷ്ണന്‍കുട്ടിയും, അദ്ദേഹത്തിനെപ്പം 6 സിവില്‍പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് ആദിവാസികള്‍ക്കായി മെഡിക്കല്‍ക്യാമ്പ്, ഊരുജോതി എന്നപേരില്‍ പ്രത്യാക പഠന പദ്ധതി, എട്രന്‍സ്‌കോച്ചിങ്ങ്, പി എസ സി കോച്ചിങ്ങ്, പഠനകിറ്റ് വിതരണം, ആദിവാസികളുടെ വിവരശേഖരണം, സ്വയം തൊ!ഴില്‍ പരിശീലന പരിപാടികള്‍ തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു. അതോടൊപ്പം അനധികൃത ക്വാറി നിര്‍മ്മാണം റിസോട്ട് മാഫിയകളെ അമര്‍ച്ച ചെയ്യല്‍, ഭൂമികയ്യേറ്റം എന്നിവ തടയുന്നതിനും സാധിച്ചു.
ആദിവാസി ഭൂമി കൈവശപ്പെടുത്തിയവര്‍ അത് തിരിച്ചുനല്‍കണമെന്നും, പാട്ടത്തിന് ആദിവാസി ഭൂമി എടുക്കുന്നത് നിയമ ലംഘനമാണെന്നുമുള്ള നോട്ടീസ് ഇറക്കിയതെടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഭൂമാഫിയയുടെയും, ക്വാറി മാഫിയകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2014 ജുലൈ 31ന് എസ് ഐ കൃഷ്ണന്‍കുട്ടിയെ പാലക്കാട്ടെ ഇന്റലിജന്‍സിലേക്ക് മാറ്റി. എന്നാല്‍ ഈ തസ്തികയിലേക്ക് പകരം ആളെ നിയമിക്കുന്നതിന് പകരം തസ്തിക തന്നെ വേണ്ടെന്ന് വെക്കുകയാണ് സര്‍ക്കാര്‍ചെയ്തത്.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ നിയമസഹായം അടക്കം ചെയ്തുവരുന്നതാണ് ഇതോടെ ഇല്ലാതായത്.13മാസം കൊണ്ട് ആദിവാസി ഭൂപ്രശ്‌നം സംബന്ധിച്ച ഇരുന്നൂറിലധികം കേസ്ഫയല്‍ ചെയ്തിരുന്നു. ഇതിനൊന്നും ഇനി തുടര്‍ച്ചയുണ്ടാകാനിടയില്ല . അഗളിയിലെ വി ഐ പി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.നിലവില്‍ ശിശുമരണവിവാദത്തെ തുടര്‍ന്ന് പാക്കേജുകളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതും തനിയാവര്‍ത്തനം ആകുമോ എന്ന ആശങ്കയാണ് ആദിവാസികള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്.

Latest