Connect with us

Wayanad

ജില്ലാ ശാസ്ത്രമേള 17 മുതല്‍ മേപ്പാടിയില്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട് റവന്യൂജില്ല ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ-ഐടി മേള നവംബര്‍ 17, 18 തിയ്യതികളില്‍ മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17ന് ഡി ഡി ഇ മേരി ജോസ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ഹൈസ്‌ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ശാസ്ത്രനാടകം അരങ്ങേറും. രാവിലെ 9.30ന് പ്രവൃത്തിപരിചയമേള നടക്കും. സെന്റ് ജോസഫ് യു പി സ്‌കൂളില്‍ നടക്കുന്ന പ്രവൃത്തിപരിചയമേളയില്‍ തത്സമയമത്സരങ്ങള്‍, പ്രദര്‍ശനം, ഉല്പന്ന വിപണനം എന്നിവ നടക്കും. 9.30ന് തന്നെ നടക്കുന്ന ഗണിതശാസ്ത്രമേളയില്‍ തത്സമയ മത്സരങ്ങള്‍ നടക്കും. 9.30ന് സാമൂഹ്യശാസ്ത്രമേളയില്‍ പ്രാദേശിക ചരിത്രരചന, അറ്റ്‌ലസ് നിര്‍മ്മാണം, പത്രകട്ടിംഗ്, സാമൂഹ്യശാസ്ത്ര ക്വിസ് എന്നിവ നടക്കും. ഗേള്‍സ് ഹൈസ്‌ക്കൂള്‍ ലാബില്‍ നടക്കുന്ന ഐ ടി മേളയില്‍ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഐ ടി ക്വിസ്, വെബ് പേജ് ഡിസൈനിംഗ് എന്നീ മത്സരങ്ങള്‍ എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി നടക്കും. 18ന് സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ശാസ്ത്രമേളയില്‍ പ്രദര്‍ശനം നടക്കും. അന്നേദിവസം സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ ടി മേള എന്നിവയും നടക്കും. സമാനപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിര്‍മ്മല എം മാത്യു, പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ്ജ്, പ്രധാനാധ്യാപകന്‍ കെ എല്‍ ജോസ്, സുബൈര്‍ സി എച്ച്, ആല്‍ഫ്രഡ് ഫ്രെഡി, ജസ്റ്റിന്‍ പോള്‍, എല്‍ ജെ മാത്യു എന്നിവര്‍ പങ്കെടുത്തു.

Latest