Connect with us

Kozhikode

ഇടിമിന്നലില്‍ പതിനൊന്ന് വീടുകള്‍ തകര്‍ന്നു

Published

|

Last Updated

വടകര: തിരുവള്ളൂര്‍, ആയഞ്ചേരി പഞ്ചായത്തുകളില്‍ ഇടിമിന്നലില്‍ പതിനൊന്ന് വീടുകള്‍ തകര്‍ന്നു. ബി ജെ പി വടകര മേഖലാ സെക്രട്ടറി ആയഞ്ചേരി സ്വദേശി രാംദാസ് മണലേരിയുടെ വീടിന്റെ മേല്‍ക്കൂരയും കാര്‍ ഷെഡ്ഡും തകര്‍ന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വള്ള്യാട് കുന്നുമ്മക്കാട്ടില്‍ കണ്ണന്റെ വീട്ടിലെ വയറിംഗ് സാധനങ്ങള്‍ കത്തിനശിച്ചു. ചുമരില്‍ വിള്ളലുണ്ടായി. അഞ്ച് തെങ്ങുകള്‍ കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വടക്കേ കുന്നുമ്മല്‍ ലീല, ബാബു എന്നിവരുടെ വീടുകളിലെ വയറിംഗ് കത്തിനശിച്ചു.
പൊയില്‍ ബാലന്റെ വീട്ടിലെ ജനല്‍ ഗ്ലാസുകള്‍ തകരുകയും കക്കോട്ടില്‍ തറമ്മല്‍ നാണുവിന്റെ വീടിന്റെ തറക്കല്ല് ഇളകുകയും വയറിംഗുകള്‍ കത്തിനശിക്കുകയും ചെയ്തു. കക്കോട്ടില്‍ തറമ്മല്‍ കുഞ്ഞിരാമന്‍, നാണു, ബാലന്‍ എന്നിവരുടെ വീടുകളിലെ വയറിംഗ് കത്തിനശിച്ചു. മീത്തലെ തയ്യില്‍ പൊക്കിയുടെ വീട്ടിലെ മോട്ടോര്‍ കത്തിനശിച്ചു. പ്രദേശത്താകെ വൈദ്യുതി ബന്ധവും നിലച്ചു.

---- facebook comment plugin here -----

Latest