Connect with us

Kasargod

വാഴകള്‍ കൂട്ടമായി നശിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

രാജപുരം: വാഴകള്‍ കൂട്ടമായി നശിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കമുകിന്‍ തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ഒരുകാലത്ത് സര്‍വ സാധാരണയായിരുന്ന വാഴകളായ മൈസൂര്‍ പൂവന്‍, ഞാലിപ്പൂവന്‍, കദളി, കണ്ണന്‍പഴം തുടങ്ങി നിരവധി പേരിലറിയപ്പെടുകയും വീടുകള്‍ക്ക് ഐശ്വര്യവും പച്ചപ്പുമായിരുന്ന വാഴകളാണ് ഇലചുരട്ടിപ്പുഴു, ഒച്ച് എന്നിവയുടെ നിരന്തര ആക്രമണം മൂലം ഇതിന്റെ തിരികള്‍ നശിക്കുന്നത്.
മാത്രമല്ല ചില പുഴുക്കള്‍ വാഴയിലകള്‍ പൂര്‍ണമായും തിന്നു നശിപ്പിക്കുന്നു. കീടശല്യം മൂലം എല്ലാ വീടുകളിലും വാഴയിലയും, വാഴപ്പഴവും ഏതു നേരവും സുലഭമായിരുന്ന കാലം പോയി. ഇപ്പോള്‍ ഇതിനൊക്കെ കടകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു. 40 മുതല്‍ 60 രൂപ വരെയാണ് മാര്‍ക്കറ്റുകളില്‍ വാഴപ്പഴത്തിന് വില.
തമിഴ്‌നട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വ്യാപകമായി കീടനാശിനി പ്രയോഗിച്ച പഴങ്ങളാണ് ഏറെപേരും ഇപ്പോള്‍ ഉപയോഗിക്കുന്നത്. വില കൊടുത്തു വാങ്ങുന്ന ഇവയ്ക്ക് നമ്മുടെ നാടന്‍ പഴത്തിന്റെ യാതൊരു രുചിയുമില്ലെന്നതാണ് വസ്തുത. മാത്രമല്ല വിലകൊടുത്തു രോഗം വിലയ്ക്ക് വാങ്ങുന്ന അവസ്ഥയും.
വാഴകള്‍ നശിക്കുന്നതിനെതിരെ ക്യഷിഭവനുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
മാത്രമല്ല, കനത്ത മഴ മൂലം കാലവര്‍ഷക്കാലത്ത് വാഴക്കന്നുകള്‍ കൂട്ടമായി നശിക്കുന്നതും കാട്ടുമൃഗങ്ങളുടെ ശല്യവും കര്‍ഷകര്‍ക്ക് ദുരിതം തന്നെയാണ്.

 

Latest