Connect with us

Gulf

അബുദാബിയില്‍ സഞ്ചരിക്കുന്ന കോടതി

Published

|

Last Updated

അബുദാബി: അബുദാബിയില്‍ അടുത്ത മാസം മുതല്‍ സഞ്ചരിക്കുന്ന കോടതി. കഴിഞ്ഞ ഏപ്രിലില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികതലത്തില്‍ പരീക്ഷിച്ച് നോക്കിയിരുന്നു. എല്ലാ സൗകര്യങ്ങളുമടങ്ങിയ കോടതി ബസ്സാണ് ഇതിന് ഉപയോഗിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഒന്നിച്ച് താമസിക്കുന്ന തൊഴിലാളി ക്യാമ്പുകള്‍ പോലുള്ള സ്ഥലങ്ങളില്‍ തീര്‍പ്പുകല്‍പിക്കാന്‍ സാധിക്കും. പ്രത്യേക പരിചരണം ആവശ്യമായവര്‍ക്കും പുതിയ സംവിധാനം ഏറെ ഗുണംചെയ്യുമെന്ന് ജുഡീഷ്യല്‍ വകുപ്പിലെ കമ്യൂണിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ യാസിര്‍ സലിം അല്‍ മഹറി വ്യക്തമാക്കി.
കോടതിയുടെ നിയമ സേവനങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാനും പുതിയ പദ്ധതി സഹായകരമാവും. ന്യായാധിപനും വക്കീലന്മാരും ഗുമസ്തരും ഉള്‍പെടുന്ന സംഘം വാഹനത്തിനകത്തുണ്ടാവും. കടാലാസുപണികളും കേസ് രജിസ്‌ട്രേഷനും കൈകാര്യം ചെയ്യാന്‍ ബസിന്റെ രണ്ടാം നിലയില്‍ ഓഫീസ് റൂമും പ്രവര്‍ത്തിക്കും. സേവനവിവരങ്ങള്‍ ലഭ്യമാക്കുന്ന ടച്ച് കമ്പ്യൂട്ടര്‍ സംവിധാനവും ബസ്സിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബസ്സ് അബുദാബിയിലെ പ്രധാന ഓഫീസുകള്‍, യൂണിവേഴ്‌സിറ്റികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.