വീട്ടു പടിക്കല്‍ മരുന്ന് ലഭ്യമാക്കാന്‍ ഡി എച്ച് എ രംഗത്ത്

Posted on: November 13, 2014 7:00 pm | Last updated: November 13, 2014 at 7:50 pm

ദുബൈ: വീട്ടു പടിക്കല്‍ മരുന്ന് ലഭ്യമാക്കുമെന്ന് ഡി എച്ച് എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടികല്‍സ് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. അലി സയ്യിദ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് ഇത്തരം ഒരു സര്‍വീസിന് തുടക്കമിടുന്നത്.
അധികം വൈകാതെ ഡി എച്ച് എക്ക് കീഴില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഫാമസികളും മരുന്നു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. രോഗികള്‍ക്ക് തുടര്‍ച്ചയായി മരുന്നുകള്‍ ലഭ്യമാവാന്‍ ഇത് ഇടയാക്കും. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറെ പ്രയോജനകരമായിരിക്കും.