‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന് ഡൊമിനിക് പ്രസന്റേഷന്‍

Posted on: November 13, 2014 2:32 pm | Last updated: November 13, 2014 at 2:33 pm

dominic presentation

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തിലെ ഡ്രൈ ഡേയോട് വിയോജിച്ച് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡൊമിനിക് പ്രസന്റേഷന്‍ രംഗത്ത്. ഞായറാഴ്ചകളില്‍ മദ്യം നിരോധിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തീരുമാനം പുന:പരിശോധിക്കണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. മദ്യനയത്തിന് രൂപം നല്‍കുമ്പോള്‍ ടൂറിസം മേഖലയുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.