റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

Posted on: November 13, 2014 12:51 am | Last updated: November 13, 2014 at 12:51 am

തിരുവനന്തപുരം: കമ്മീഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിലവില്‍ ഒരു കിലോ അരിക്ക് നല്‍കി വരുന്ന 60 പൈസ കമ്മീഷന്‍ ഒരു രൂപയായി ഉയര്‍ത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതേത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജനുവരി ഒന്ന് മുതല്‍ ആട്ടയും പഞ്ചസാരയും ഭക്ഷ്യവകുപ്പ് നേരിട്ട് കടകളിലെത്തിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ഒന്നരയാഴ്ചയായി റേഷന്‍ വ്യാപാരികള്‍ സ്റ്റോക്ക് എടുക്കുന്നതു നിര്‍ത്തിലെച്ച് നടത്തിവന്ന സമരത്തില്‍ നിന്നും പിന്മാറി. ഈ മാസം 17 മുതലാണ് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.