ഐ പി ബി ‘തേന്‍തുള്ളി’ പ്രകാശനം 17ന്

Posted on: November 13, 2014 12:41 am | Last updated: November 12, 2014 at 11:41 pm

കോഴിക്കോട്: എസ് എസ് എഫ് പ്രസാധക വിഭാഗമായ ഐ പി ബി കൊച്ചുകുട്ടികള്‍ക്കായി തയ്യാറാക്കുന്ന സചിത്ര കഥാപുസ്തകം തേന്‍തുള്ളി പരമ്പരയിലെ ആദ്യ രണ്ട് പുസ്തകങ്ങള്‍ ഈ മാസം 17ന് പ്രകാശനം ചെയ്യും. കുരുന്നു മനസ്സുകളില്‍ നന്മയുടെ വെനളിച്ചം പകരാനുതകുന്ന ചെറുകഥകളാണ് ‘തേന്‍തുള്ളി’യിലൂടെ അവതരിപ്പിക്കുന്നത്. മലയാളം, ഇംഗ്ലിഷ് ഭാഷകളില്‍ പുറത്തിറക്കുന്ന പരമ്പരയില്‍ പ്രവാചകജീവിതത്തെക്കുറിച്ചുള്ള ആദ്യ രണ്ട് ഇംഗ്ലിഷ് പുസ്തകങ്ങളുടെ പ്രകാശനം 17 ന് വൈകീട്ട് മൂന്ന് മണിക്ക് പന്താവൂര്‍ ഇര്‍ശാദ് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ നിര്‍വഹിക്കും. എന്‍ എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിക്കും. കെ അബ്ദുല്‍ കലാം, സിദ്ദീഖ് മൗലവി അയിലക്കാട്, സോണി ജോസ്, എം അബ്ദുല്‍ മജീദ്, വാരിയത്ത് മുഹമ്മദലി, ശിഹാബുദ്ദീന്‍ സഖാഫി സംബന്ധിക്കും.