Connect with us

Gulf

ഇലക്‌ട്രോണിക്‌സ് മാലിന്യ സംസ്‌കരണത്തിന് സംവിധാനവുമായി നഗരസഭ

Published

|

Last Updated

ദുബൈ: വലിപ്പം കുറഞ്ഞ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പുനരുപയുക്തമാക്കാന്‍ കണ്ടയിനറുമായി ദുബൈ നഗരസഭ. ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പുനരുപയുക്തമാക്കാന്‍ സാധിക്കുന്ന ഇലക്‌ട്രോണിക് ഗാഡ് ഗെറ്റ്‌സാണ് നഗരസഭ രംഗത്തിറക്കിയിരിക്കുന്നത്.
ഇ-മാലിന്യങ്ങളില്‍ നിന്നു പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി. ഇതിനായി പ്രത്യേകം യന്ത്രങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇതില്‍ ശേഖരിക്കപ്പെടുന്ന ചെറിയ ഇലക്‌ട്രോണിക് മാലിന്യങ്ങളാവും പിന്നീട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംസ്‌കരിക്കുക. 2030 ആവുമ്പോഴേക്കും നഗരത്തെ ഇ-മാലിന്യ വിമുക്തമാക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമാണ് പുതിയ കാല്‍വെപ്പെന്നും ലൂത്ത വിശദീകരിച്ചു.
ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 320 ടണ്‍ സ്വര്‍ണവും 7,500 ടണ്‍ വെള്ളിയും ഉപയോഗിക്കുന്നുണ്ട്. ഇതിന് മാത്രം 21,000 കോടി യു എസ് ഡോളര്‍ വിലവരുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest