‘കടലിരമ്പങ്ങളി’ലെ കഥാപാത്രങ്ങള്‍ പ്രവാസികള്‍

Posted on: November 12, 2014 8:01 pm | Last updated: November 12, 2014 at 9:03 pm

അബുദാബി: ‘കടലിരമ്പങ്ങള്‍’ എന്ന തന്റെ നോവലിലെ കഥാപാത്രങ്ങള്‍ നിത്യപരിചിതരായ പ്രവാസികളാണെന്നും, അവരഭിമുഖീകരിച്ചതും അഭിമുഖീകരിക്കുന്നതുമായ ദുഃഖങ്ങളും ദുരിതങ്ങളുമടങ്ങിയ സംഭവബഹുലമായ ജീവിതയാഥാര്‍ഥ്യങ്ങളാണെന്നും എഴുത്തുകാരന്‍ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റേയും ശക്തി തിയറ്റേഴ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ ‘കടലിരമ്പങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സാഹിത്യപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിരമ്പങ്ങളുടെ മൂന്നാം പതിപ്പ് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തിരുന്നു. എം യു വാസു, സഫറുള്ള പാലപ്പെട്ടി, എ കെ ബീരാന്‍കുട്ടി സംസാരിച്ചു.
ജനാര്‍ദ്ദനദാസ് കുഞ്ഞിമംഗലം, ജി ആര്‍ ഗോവിന്ദ്, സുനില്‍ മാടമ്പി, സിക്കന്തര്‍ മിര്‍സ, സുരേഷ് പാടൂര്‍, ഉണ്ണികൃഷ്ണന്‍, വി പി കൃഷ്ണകുമാര്‍, കെ എസ് സി ഓഡിറ്റര്‍ സുരേഷ് പാടൂര്‍ സംസാരിച്ചു.