ടൗണില്‍ ടുവേ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനം

Posted on: November 12, 2014 10:40 am | Last updated: November 12, 2014 at 10:40 am

വടക്കഞ്ചേരി: ടൗണില്‍ ടുവേ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനം. എ കെ ബാലന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതി യോഗമാണ് ഇത്തരത്തില്‍ തീരുമാനിച്ചത്.
ഇപ്പോഴുള്ള ട്രാഫിക് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണെന്ന വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാന്തിലാണ് എ കെ ബാലന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചത്. ഇതുപ്രകാരം തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസുകള്‍ ഇപ്പോള്‍ പോകുന്ന രീതിയില്‍ തന്നെ തുടരും.
കണ്ണമ്പ്ര-പുതുക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ പഴയപോലെ റോയല്‍ ജംഗ്ഷനില്‍ നിന്നും ടി ബി വഴി ടൗണിലെത്തി ബസ് സ്റ്റാന്റില്‍ കയറി ശേഷം തിരിച്ച് പോകും. പാലക്കാട്-ഗോവിന്ദാപുരം-മംഗലംഡാം-മുടപ്പല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസുകളും പതിവു പോലെ ടി ബിയില്‍ വഴി ടൗണിലെത്തി ബസ് സ്റ്റാന്റില്‍ കയറിയ ശേഷം തൃശൂരിലേക്ക് പോകും. ഉടന്‍തന്നെ പരിഷ്‌കാരം നടപ്പിലാക്കാനാണ് തീരുമാനം. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍, സി ഐ എസ് പി സുധീരന്‍, എം വി ഐ എ ആര്‍ രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.