ചെറുകാവ് പഞ്ചായത്തില്‍ 86,000 രൂപയുടെ അഴിമതി

Posted on: November 12, 2014 10:24 am | Last updated: November 12, 2014 at 10:24 am

ണ്ടോട്ടി: ചെറുകാവ് പഞ്ചായത്തില്‍ പട്ടിക ജാതി കോളനിയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 86,000 രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തി.
798 രൂപ നിരക്കില്‍ 109 വിളക്കുകള്‍ സ്ഥാപിക്കുന്നതിനാണ് തുക അനുവദിച്ചിരുന്നത്. എന്നാല്‍ മുഴുവന്‍ വിളക്കുകളും സ്ഥാപിച്ചില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇല്ലാത്ത വിളക്കുകള്‍ക്ക് കെ എസ് ഇ ബിയില്‍ തുക അടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുന്‍ സെക്രട്ടറി, കരാരുകാരന്‍, പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കരാര്‍ സംബന്ധമായി രേഖകളില്‍ കൃത്രിമ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് എസ് ഐ ഉല്ലാസ്, എ എസ് ഐ രവീന്ദ്രന്‍ എന്നിവരാണ് കേസന്വേഷിച്ചത്. വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരം നല്‍കിയ അപേക്ഷയിലാണ് അഴിമതി സംബന്ധിച്ച മറുപടി ലഭിച്ചത്.