മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം വെള്ളിയാഴ്ച

Posted on: November 11, 2014 9:58 am | Last updated: November 12, 2014 at 12:06 am

iplന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷിച്ച റിട്ട. ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട കാര്യത്തില്‍ വെളളിയാഴ്ച സുപ്രീംകോടതി തീരുമാനമെടുക്കും. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് ബി സി സി ഐയും പരസ്യപ്പെടുത്തണമെന്ന് ഹര്‍ജിക്കാരായ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനും കോടതിയില്‍ വാദിച്ചു. അതേ സമയം റിപ്പോര്‍ട്ടില്‍ താരങ്ങളുടെ പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും താരങ്ങള്‍ക്കെല്ലാം കോഡ് രേഖപ്പെടുത്തിയിരിക്കുകയാണെന്നും മുഗ്ദല്‍ കമ്മിറ്റി കോടതിയെ അറിയിച്ചു. ഐ പി എല്‍ ഒത്തുകളിക്കേസില്‍ എന്‍ ശ്രീനിവാസനും മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനുമെതിരായ ആരോപണങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒത്തുകളിയില്‍ ബന്ധമില്ലെങ്കിലും മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഐ പി എല്‍ വാതുവെപ്പ് അന്വേഷിച്ചതില്‍ മുഗ്ദല്‍ സംതൃപ്തി പ്രകടിപ്പിച്ചു. വിശദമായി അന്വേഷിക്കാന്‍ സാധിച്ചു എന്ന് മുഗ്ദല്‍ പറഞ്ഞു. കോടതി ഈ കാര്യത്തില്‍ ഒരു രഹസ്യസ്വഭാവം സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ കോടതി തൃപ്തരാണെന്നാണ് കരുതുന്നവെന്നും അദ്ദേഹം പറഞ്ഞു.