Connect with us

Palakkad

സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം; ലീഡേഴ്‌സ് അസംബ്ലി സമാപിച്ചു; ഇനി പടയൊരുക്കം

Published

|

Last Updated

പാലക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ നടക്കുന്ന മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള സോണ്‍തല ലീഡേഴസ് അസംബ്ലി സമാപിച്ചു.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 9 വരെ വ്യത്യസ്ത ദിനങ്ങളില്‍ 13 സോണുകളിലായി നടന്ന ലീഡേഴ്‌സ് അസംബ്ലിയില്‍ യൂനിറ്റ്, സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് നടത്തുന്ന കര്‍മപദ്ധതികള്‍ നടപ്പിലക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും സംഘടന പ്രവര്‍ത്തനം ശക്തമാക്കുന്നതിനും വേണ്ടിയാണ് ലീഡേഴ്‌സ് ക്യംപ് സംഘടിപ്പിച്ചത്.
ലീഡേഴ്‌സ് ക്യംപിലൂടെ പ്രവര്‍ത്തകര്‍ക്ക് പുതിയൊരു അനുഭവമാണ് ലഭ്യമായത്. വിവിധ കേന്ദ്രങ്ങളില്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍,എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ, കെ ഉണ്ണീന്‍കുട്ടി സഖാഫി, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് തുടങ്ങി നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി. ലീഡേഴ്‌സ് ക്യംപിന് മുന്നോടിയായി നാടുണര്‍ത്തലും എഴുത്ത് മേളയും സംഘടിപ്പിച്ചിരുന്നു.
പരിസ്ഥിതി മലിനീകരണവും മനുഷ്യ ജീവിതത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് തുടങ്ങി വസ്തുക്കള്‍ ഉപയോഗിച്ച് സമ്മേളന പ്രചരണ ബോര്‍ഡുകള്‍ നാടും നഗരവും കീഴടക്കി കൊണ്ടിരിക്കുമ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് മുക്തമായ പ്രചരണബോര്‍ഡുകളും സാമഗ്രികളും സൃഷ്ടിച്ച് മാതൃക സൃഷ്ടിക്കുകയാണ് എസ് വൈ എസ്. ഇതിലൂടെ പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന മുദ്രവാക്യവും പ്രാവര്‍ത്തികമാക്കുന്നു.എഴുത്ത് മേളയും നാടുണര്‍ത്തലും എസ് വൈ എസിനെ മാത്രമല്ല മറ്റും സംഘടനകള്‍ക്കും ജനസമൂഹത്തിനും ചര്‍ച്ച വിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. സഫ് വ അംഗങ്ങളടങ്ങുന്ന കര്‍മ സമിതിക്ക് എസ് വൈ എസ് രൂപം നല്‍കിയിട്ടുണ്ട്.
സമ്മേളന സന്ദേശം എത്തിക്കുന്നതിന് പുറമെ കര്‍മപദ്ധതികളും ഡിസംബര്‍ പത്തിനകം സമയ ബന്ധിതമായി നടത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പടയൊരുക്കത്തിലൂടെ സഫ് വ അംഗങ്ങള്‍ ചെയ്യുകയാണ്. സഫ് വ അംഗങ്ങളെ ഇതിന് സജ്ജമാക്കുന്നതിന് സഫ് വ സമാഗവും നടന്നു.

---- facebook comment plugin here -----

Latest