എസ് ജെ എം സില്‍വര്‍ ജൂബിലി: കാര്‍ഷിക ബോധവത്കരണം ഉദ്ഘാടനം 15 ന് പാനൂരില്‍

Posted on: November 10, 2014 5:46 am | Last updated: November 9, 2014 at 10:48 pm

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മദ്‌റസാ കാര്‍ഷിക ബോധവത്കരണ പദ്ധതി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. പാടത്തും പറമ്പിലും മദ്‌റസാ പരിസരത്തും കുട്ടിത്തോട്ടങ്ങള്‍, റെയ്ഞ്ച് തലത്തില്‍ ബോധവത്കരണ സെമിനാറുകള്‍, മദ്‌റസകളില്‍ ആകര്‍ഷണീയ പൂന്തോട്ടവും പച്ചക്കറി തോട്ടവും, അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്നുള്ള കാര്‍ഷിക പഠന പരിശീലനം തുടങ്ങിയ പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടക്കുക, പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 15ന് വൈകുന്നേരം 4ന് കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ കേരള കൃഷിമന്ത്രി കെ പി മോഹനന്‍ നിര്‍വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹക്കും, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പിഎം വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി, ഡോ. അബ്ദുല്‍ അസീസ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിക്കും. എസ് ജെ എം ജില്ലാ സാരഥികള്‍ നേതൃത്വം നല്‍കും.