സുനന്ദയുടെ മരണം: ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തി

Posted on: November 9, 2014 2:02 pm | Last updated: November 9, 2014 at 11:50 pm

sunantha pushkarന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ മുറിയില്‍ പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. ഡല്‍ഹി പൊലീസിനൊപ്പം ഫോറന്‍സി ക് വിദഗ്ധരും പരിശോധനയ്‌ക്കെത്തി. ഡല്‍ഹിയിലെ ലീല ഹോട്ടലിലെ 345-ാം മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്.
പുതുതായി സമര്‍പ്പിച്ച ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തെളിവെടുപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.