Connect with us

Kollam

ബോധവത്ക്കരണ സന്ദേശ റാലി നടത്തി

Published

|

Last Updated

കൊല്ലം: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലും അനുബന്ധ ചികിത്സാ, ഗവേഷണ കേന്ദ്രമായ സെന്റര്‍ ഫോര്‍ കംപ്ലീറ്റ് ഡയബറ്റിക് കെയര്‍ ആന്‍ഡ് റിസര്‍ച്ചും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹനിര്‍ണയ ക്യാമ്പ് 14, 15 തീയതികളില്‍ ആശുപത്രി അങ്കണത്തില്‍ നടക്കും.
പ്രമേഹത്തിനും അനുബന്ധ രോഗങ്ങള്‍ക്കും നിരക്കുകളില്‍ ആനുകൂല്യങ്ങളോടെ തുടര്‍ചികിത്സ സ്വീകരിക്കാന്‍ ക്യാമ്പ് സൗകര്യമൊരുക്കും. രണ്ടു ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രമേഹ ചികിത്സാനുകൂല്യങ്ങള്‍ ഉറപ്പാക്കാവുന്ന പ്രത്യേക ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് ലഭിക്കും. സൗജന്യ ബോധവത്കരണ ക്ലാസുകള്‍, ആരോഗ്യ സെമിനാര്‍, പ്രമേഹ അവബോധന പ്രദര്‍ശനം, വിദഗ്ധ ഡോക്ടര്‍മാരുടെ പ്രഭാഷണം എന്നിവയില്‍ പങ്കെടുക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. ഡയബീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ സന്ദേശ വാഹന റാലി, കൊല്ലം അസി.പോലീസ് കമ്മിഷണര്‍ ജെ ജേക്കബ് ഫഌഗ് ഓഫ് ചെയ്തു.
സന്ദേശവാഹനത്തില്‍ സൗജന്യ ബഌഡ് ഷുഗര്‍ പരിശോധനയ്ക്കും മെഡിക്കല്‍ ക്യാമ്പ് രജിസ്‌ട്രേഷനും സൗകര്യമുണ്ടാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്ന റാലി 15ന് സമാപിക്കും. ഫഌഗ് ഓഫ് ചടങ്ങില്‍ മെഡിസിറ്റി ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ എ എ സലാം, ക്വയിലോണ്‍ മെഡിക്കല്‍ ട്രസ്റ്റ് സെക്രട്ടറി എ. സലാം, നൗഫല്‍ സലാം, റമീസ് സലാം, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധാകര്‍ കാന, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നൈജു അജുമുദ്ദീന്‍ പങ്കെടുത്തു. സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് 94977 17895, 0474- 3069599 എന്നീ ഫോണ്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

Latest