അട്ടപ്പാടി ശിശുമരണം: ഗോത്രാവകാശ ക്യംപയിനും ഐക്യാര്‍ഢ്യ പ്രക്ഷോഭവും സംഘടിപ്പിക്കുന്നു

Posted on: November 9, 2014 12:08 am | Last updated: November 8, 2014 at 11:09 pm

പാലക്കാട്: 123 പിന്നിട്ട ആദിവാസി നില്‍പ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടി ബ്ലോക്ക് കേന്ദ്രമാക്കി ആദിവാസി ഗോത്രാവകാശ ക്യംപയിനും ഐക്യാര്‍ഢ്യ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
25ന് ആരംഭിക്കുന്ന ഊര് ഉണര്‍ത്തല്‍ ജാഥ, ഭൂരഹിതരുടെ വിവരശേഖരണം, അനാധ്യീനപ്പെട്ട് ഭുവുടമകളുടെ വിവരശേഖരമം, വനാവകാശ ബോധവത്ക്കരണം തുടങ്ങി പരിപാടികള്‍ ഒഴാചക്കാലം നീണ്ട് നില്‍ക്കും.
ഊര് ഉണര്‍ത്തല്‍ ജാഥയുടെ സമാപനം കുറിച്ച് ആദിവാസി ഗ്രാമസഭാനിയമവും അട്ടപ്പാടിയിലെ സാധ്യതകളും അട്ടപ്പാടിയിലെ ശിശുമരണത്തിന്റെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും വിഷയങ്ങളെ കേന്ദ്രീകരിച്ച് പൊതു സംവാദ പരിപാടി സംഘടിപ്പിക്കും.
ആദിവാസി ഊര് പ്രതിനിധികള്‍, സംഘടനാപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, പൗരാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
തുടര്‍ന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുന്ന അനിശ്ചിതകാല നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഐക്യാദാര്‍ഢ്യ പരിപാടിയും സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ ഗുരുവ പ്രസിഡന്റ് സി എന്‍ ബാബുരാജ്, ആദിജനസഭ കണ്‍വീനര്‍ ഇ പി കുമാരദാസ്, സതീശ് പോത്തുപ്പാടി സഹകരണഫാം എന്നിവരും പങ്കെടുത്തു.