Connect with us

Palakkad

പ്രൊഫണല്‍ മീറ്റ് ആവേശമായി

Published

|

Last Updated

ഒറ്റപ്പാലം: ജീവിത വിജയത്തിന് ആഗ്രഹം അത്യാവശ്യമാണ്, പക്ഷേ അത്യാഗ്രഹം ആപത്താണെന്ന് സംസ്ഥാന സമിതിയംഗം എന്‍ അലി അബ്ദുള്ള അഭിപ്രായപ്പെട്ടു.
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് എമിന്റസ് അസംബ്ലിയില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്യാഗ്രഹം വ്യക്തികളെ നശിപ്പിക്കുകമാത്രമല്ല ധര്‍മാധര്‍മ വിവേചനയില്ലാതാക്കുകയും ചെയ്യും,മനസിനെ ഇന്ദ്രിയങ്ങളുടെ പിന്നാലെ പോകാന്‍ അനുവദിക്കാതെ നിയന്ത്രിച്ചു.
നിര്‍ത്താന്‍ സാധിച്ചാല്‍ ജീവിതം സന്തോഷപ്രദമായിരിക്കും.നാം പറയുന്നതുപോലെ മനസിന് പ്രവര്‍ത്തിക്കാന്‍ കഴിയണം.നമ്മുടെ ഇന്ദ്രിയങ്ങള്‍ നമ്മെ പലവഴിക്കും
പിടിച്ചു വലിക്കുമ്പോള്‍ ഇത്തരം സന്ദര്‍”ങ്ങളില്‍ ഒരുറച്ച തീരുമാനം എടുക്കാനുള്ള വിവേകമാണ് നമുക്ക് ആവശ്യമാണ്. അതിന് ധാര്‍മിക ബോധം ഉള്‍ക്കൊള്ളുന്ന മനസ്സുണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ജീവനക്കാര്‍ മീറ്റില്‍ പങ്കെടുത്തു.
എമിന്റ്‌സ് മീറ്റ് അത്യാഗ്രഹം മൂലം സമൂഹത്തെയും ദൈവത്തെയും മറന്ന്‌കൊണ്ട് ജീവിതം നയിക്കുന്നവര്‍ക്ക് ഗുണപാഠമായി തീരുകയും ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ക്യാംപ് ജില്ലാ കണ്‍വീനര്‍ അബൂബക്കര്‍ പത്തംകുളം അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജമാല്‍ മുഹമ്മദ്, അഡ്വ. സെയ്തലവി, സുലൈമാന്‍ ചുണ്ടമ്പറ്റ, കാദര്‍ മുസ്‌ലിയാര്‍, ഉമര്‍ ഓങ്ങല്ലൂര്‍, പി അലിയാര്‍ മാസ്റ്റര്‍, അശ്‌റഫ് മമ്പാട് സംസാരിച്ചു.