Connect with us

Kozhikode

ക്വട്ടേഷന്‍ ആക്രമണം: മൂന്ന് ബൈക്കുകള്‍ കണ്ടെടുത്തു

Published

|

Last Updated

കോഴിക്കോട്: കാമുകന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ തിരികെ കിട്ടാനായി പട്ടാപ്പകല്‍ നഗരത്തില്‍ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച മൂന്ന് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്‍പത് പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈക്ക് കണ്ടെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട 35 പ്രതികളില്‍ മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്ന് കസബ സി ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു. കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ഇന്നലെ വൈകുന്നേരം ആറോടെ കോടതിയില്‍ ഹാജരാക്കി.
ക്വട്ടേഷന്‍ സഹോദരങ്ങളെന്നറിയപ്പെടുന്ന ആയുര്‍മന പി എം നിസാര്‍, ആയുര്‍മന പി എം നവാസ്, മുഹമ്മദ് ഷെഹിന്‍, ഷമീര്‍ ബാബു, ജാസിര്‍ എന്ന ജാനു, ഫാഹിം അഹമ്മദ്, ഹനീഫ എന്ന ഫാറൂഖ്, ഫവാസ്, നൗല്‍ ഖാദര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണു ക്വട്ടേഷന്‍ സംഘം മാരകായുധങ്ങളുമായി കാറിലെത്തി അര മണിക്കൂറോളം കോഴിക്കോട് നഗരത്തില്‍ അക്രമം അഴിച്ചുവിട്ടത്. ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ നിന്നു ഫാത്തിമ ഷേഹ (19) എന്ന പെണ്‍കുട്ടിയെ കാണാതായെന്ന് ചെമ്മങ്ങാട് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കള്‍ പരാതി നല്‍കിയതറിഞ്ഞ് പെണ്‍കുട്ടി കാമുകനായ ഷബീബി (24) നൊപ്പം കോടതിയില്‍ ഹാജരാകാന്‍ പോകുന്നതിനിടെയായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമം.

---- facebook comment plugin here -----

Latest