Connect with us

Malappuram

നിളാനദി സംരക്ഷണ നടപടികള്‍ ത്വരിതപ്പെടുത്തും: ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുനാവായ: നിളാനദി സംരക്ഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുനാവായ റെയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിളാ സംരക്ഷണം സംബന്ധിച്ച പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണ്.
മേല്‍പ്പാലത്തില്‍ ടോള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ താത്പര്യമെങ്കിലും കൂടുതല്‍ വികസനം വരുന്നതിന് ടോള്‍ അത്യാവശ്യമാണ്. ഈ വര്‍ഷം ആറ് മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. മൂന്നെണ്ണത്തിന്റെ നിര്‍മാണം പുരോഗതിയിലാണ്. ഇവയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ പണം മാത്രം തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷനും ഇന്ത്യന്‍ റെയിവെയും സംയുക്തമായാണ് മേല്‍പ്പാലം നിര്‍മിച്ചത്. റെയില്‍വെ നിര്‍മിച്ച ഒരു സ്പാനടക്കം 22 സ്പാനുകളും അപ്രോച്ച് റോഡുകളും കൂടി 538 മീറ്റര്‍ നീളവും രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ 8.5 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 260 സെന്റാണ് നിര്‍മാണത്തിന് ഏറ്റെടുത്തത്. ആര്‍ ബി ഡി സി കെ 16.5 കോടിയും റെയില്‍വെ 3.1 കോടിയുമടക്കം ആകെ 19.6 കോടിയാണ് നിര്‍മാണത്തില്‍ ചെലവഴിച്ചത്.

Latest