Connect with us

Palakkad

പ്ലാസ്റ്റിക് കമ്പനി ഉടമകള്‍ക്ക് നേരെ ആക്രമണം; ഏഴ് പേര്‍ റിമാന്‍ഡില്‍

Published

|

Last Updated

വടക്കഞ്ചേരി: വണ്ടാഴി പുല്ലമ്പാടത്തെ പ്ലാസ്റ്റിക് കമ്പനി ഉടമകള്‍ക്ക് നേരെയുള്ള ആക്രമണം. 7 പേര്‍ റിമാന്റില്‍.
വണ്ടാഴി പുല്ലമ്പാടത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനി ഉടമകള്‍ക്ക് നേരെ ജനകീയ സമിതിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സെപ്തംബര്‍ 19നാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട സമരസമിതി നേതാവ് എ ശാന്തന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി കെ രജ്ഞിത്ത്, സി കെ ധനേഷ്, വി വിജയന്‍(പാപ്പന്‍), കെ രതീഷ്, എ അഖില്‍, ഇ സഹദേവന്‍ എന്നിവരെയാണ് ആലത്തൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രറേറ്റ് കോടതി ഈ മാസം 20 വരെ റിമാന്റ് ചെയ്തത്. ഇത്രയും നാള്‍ ഒളിവിലായിരുന്ന പ്രതികള്‍ വ്യാഴാഴ്ച വടക്കഞ്ചേരി സി ഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. പ്ലാസ്റ്റിക് കമ്പനിക്ക് മുന്നില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരം ഒത്ത് തീര്‍ക്കാമെന്ന് പറഞ്ഞ് കമ്പനി ഉടമകളെ സമരസമിതി നേതാവ് ശാന്തന്റെ കിഴക്കുമുറിയിലുള്ള വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അനുരജ്ഞന ചര്‍ച്ചയില്‍ കമ്പനിയുടമകളോട് ഇവര്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് കൊടുക്കാന്‍ തയ്യാറാവാതെയിരുന്നതിനെ തുടര്‍ന്ന് കമ്പി വടികളും മറ്റുമാരക ആയുധങ്ങളുമായി കമ്പനി ഉടമകളായ മുഹമ്മദ് ആഷിക്(29), അഫ്‌സല്‍(18) എന്നിവരെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

Latest