വൃക്ഷത്തൈ നട്ടു

Posted on: November 8, 2014 10:00 am | Last updated: November 8, 2014 at 10:34 am

പുന്നയൂര്‍: പരിസ്ഥിതി സംരക്ഷണത്തിന് സഹകരണ വകുപ്പ് നടപ്പാക്കുന്ന ആലില പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ സഹകരണ ബേങ്കിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര്‍ നാലാം കല്ല് ഗവ.എല്‍ പി സ്‌കൂളില്‍ വൃക്ഷത്തൈ നടലും പരിസ്ഥിതി ബോധവത്കരണ ക്ലാസും നടത്തി. ബേങ്ക് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ ലിയാഖത്ത് അലി, മുജീബ് റഹ്മാന്‍, ബി സിബല്‍ക്കീസ്, സെക്രട്ടറി പി ബഷീര്‍, പ്രധാന അധ്യാപിക ശാന്തിനി പ്രസംഗിച്ചു.