രണ്ട് ദിവസത്തേക്ക് ഒന്നും പറയാനില്ലെന്ന് പി സി ജോര്‍ജ്

Posted on: November 8, 2014 12:43 am | Last updated: November 8, 2014 at 12:43 am

കൊല്ലം: ബാര്‍ കോഴ വിവാദം സംബന്ധിച്ച് രണ്ട് ദിവസത്തേക്ക് ഒന്നും പറയാനില്ലെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. മൗനം വിദ്വാനു ഭൂഷണം. ഭ്രാന്തുള്ളവരാണ് അധികം സംസാരിക്കുന്നത്. എനിക്ക് ഭ്രാന്തില്ല. ഇതുസംബന്ധിച്ച് പറയേണ്ട സമയത്ത് കാര്യങ്ങള്‍ പറയും. ഇക്കാര്യത്തില്‍ താന്‍ നേരത്തെ പറഞ്ഞുനിര്‍ത്തിയത് തെളിഞ്ഞുവരികയാണ്.
15 കോടിയുടെ അഴിമതി നടന്നെന്നാണ് ആദ്യം ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ കേള്‍ക്കുന്നത് 20 കോടിയുടെ അഴിമതിക്കഥയാണ്. ബാക്കിയുള്ള അഞ്ച് കോടി രൂപ നാല് വര്‍ഷത്തെ ഇടനില കച്ചവടത്തിന്റേതാണെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും ജോര്‍ജ് വ്യക്തമാക്കി. കൊല്ലത്ത് ഗുരുധര്‍മ പ്രചാരണസമിതി സംഘടിപ്പിച്ച ആര്‍ ശങ്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.