അറബി മാഗസിന്‍ മത്സരം

Posted on: November 8, 2014 12:25 am | Last updated: November 8, 2014 at 12:25 am

കോഴിക്കോട്: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ, അറബി മാഗസിന്‍ മത്സരം സംഘടിപ്പിക്കുന്നു. ജാമിഅതുല്‍ ഹിന്ദുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. അമ്പത് പേജില്‍ കവിയാത്ത കൈയെഴുത്ത് മാഗസിനാണ് മത്സാരാര്‍ഥികള്‍ തയ്യാറാക്കേണ്ടത്. ഇത് അടുത്ത മാസം പത്തിനകം ജാമിഅയുടെ മെയിന്‍ ഓഫീസില്‍ എത്തിക്കണം. ലോക അറബി ഭാഷാ ദിനമായ ഡിസംബര്‍ 18ന് ജാമിഅ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിജയികളെ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനം നേടുന്ന സ്ഥാപനത്തിന്ന് 10,001 രൂപയും പ്രശസ്തി പത്രവും സമ്മാനം നല്‍കും. 5,001 രൂപയും പ്രശസ്തി പത്രവുമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനക്കാര്‍ക്ക് 3,001 രൂപയും പ്രശസ്തി പത്രവും നല്‍കും. വിശദ വിവരങ്ങള്‍ ജാമിഅയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.