57 ലക്ഷത്തിന്റെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി

Posted on: November 7, 2014 6:00 pm | Last updated: November 7, 2014 at 6:28 pm

ദുബൈ: സാമ്പത്തിക വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍തുകയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. അല്‍ഖോര്‍ വ്യവസായ മേഖലയിലെ ചില വെയര്‍ഹൗസുകളില്‍ നടത്തിയ പരിശോധനയിലാണ് 57 ലക്ഷം ദിര്‍ഹം വിലവരുന്ന വിവിധ വ്യാജ ഉത്പന്നങങള്‍ പിടിച്ചെടുത്തത്.
അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്‍ഡുകളുടെ പേരിലുള്ള ഇലക്ട്രിക്കല്‍, ആരോഗ്യ, കെട്ടി നിര്‍മാണ ഉത്പന്നങ്ങളാണ് പിടികൂടിയത്. ദീര്‍ഘനാളത്തെ നിരീക്ഷണത്തിനു ശേഷമാണ് അധികൃതര്‍ സ്ഥാപനം റെയ്ഡ് നടത്തിയത്. പരിശോധനകള്‍ ഭയന്ന് രാവിലെ ഏറെ നേരത്തെയും രാത്രി ഏറെ വൈകിയുമാണ് വെയര്‍ഹൗസ് തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. 12 മണിക്കൂര്‍ നീണ്ട ഓപ്പറേഷനാണ് അധികൃതര്‍ നടത്തിയത്. വിവിധ വിഭാഗങ്ങളിലായി 3.8 ലക്ഷം സാധനങ്ങള്‍ പിടികൂടിയെന്ന് ദുബൈ ഇക്കണോമിക് വിഭാഗം അറിയിച്ചു.