യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: November 7, 2014 9:55 am | Last updated: November 7, 2014 at 9:55 am

നാദാപുരം: യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ പള്ളിക്കുന്ന് ചെട്ടിപീടിക മുള്ളന്‍സ് വിന്‍സണ്‍ (36), തയ്യില്‍ കുന്നോന്റവിട റഫീഖ് (37), ചാലാട് കുനിയില്‍ പാലം മാലതി നിവാസില്‍ രജിത്ത് (34) എന്നിവരെയാണ് നാദാപുരം സി ഐ സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇരിങ്ങണ്ണൂരിലെ പുതിയോട്ടില്‍ മുഹമ്മദ് റശീദിനെ(35) ഇക്കഴിഞ്ഞ നാലിന് രാവിലെ വീ ട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പയ്യാമ്പലത്ത് വെച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഈ കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.