സ്വച്ഛ ഭാരത്: ഷാസിയ ഇല്‍മിയുടെ പരിപാടി വിവാദമായി

Posted on: November 7, 2014 5:28 am | Last updated: November 7, 2014 at 8:58 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ പദ്ധതിയായ കഌന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി മുന്‍ എ എ പി നേതാവ് ഷാസിയ ഇല്‍മിയും ബി ജെ പി നേതാവ് സതീഷ് ഉപാധ്യായയും നടത്തിയ പ്രചാരണ പരിപാടി വിവാദത്തില്‍. വൃത്തിയുള്ള സ്ഥലത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ടതിന് ശേഷം ഷാസിയ ഇല്‍മിയും ബി ജെ പി നേതാവും കൂടി വൃത്തിയാക്കുന്ന ചിത്രങ്ങള്‍ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് പരിപാടി വിവാദമായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് ഷാസിയ ഇല്‍മിയും സതീഷ് ഉപാധ്യായയും ചേര്‍ന്ന് ബുധനാഴ്ച ഡല്‍ഹിയിലെ ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് മുന്‍വശം വൃത്തിയാക്കിയത്.