മണ്ണാര്‍ക്കാട്, അലനല്ലൂര്‍, ഒറ്റപ്പാലം സോണ്‍ ലീഡേഴസ് അസംബ്ലി സമാപിച്ചു

Posted on: November 7, 2014 12:24 am | Last updated: November 6, 2014 at 10:25 pm

മണ്ണാര്‍ക്കാട്: സാര്‍ഥകമുന്നേറ്റം, സമര്‍പ്പിത യൗവനം എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ആഭ്യന്തര സജ്ജീകരണത്തിന്റെ ഭാഗമായുള്ള ലീഡേഴ്‌സ് അസംബ്ലി അലനല്ലൂര്‍, മണ്ണാര്‍ക്കാട് സോണുകളില്‍ നടന്നു.
മണ്ണാര്‍ക്കാട് സോണ്‍ അസംബ്ലി എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അഷറഫ് അന്‍വരി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ഖാദര്‍ മുസ് ലിയാര്‍ വിഷയാവതരണം നടത്തി. ടി കെ യൂസഫ് ഫൈസി, എം സി വാപ്പുട്ടി, അബൂബക്കര്‍ അവണക്കുന്ന് പ്രസംഗിച്ചു.
അലനല്ലൂര്‍ സോണ്‍ ലീഡേഴ്‌സ് അസംബ്ലി എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അരിയൂര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് എ എ ഇസ്മാഈല്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ ക്ലാസെടുത്തു. കെ ഉണ്ണീന്‍കുട്ടി സഖാഫി, ഹമീദ് മളാഹിരി, സൈനുദ്ദീന്‍ സഖാഫി, സിദ്ദീഖ് കോട്ടോപ്പാടം, യൂസഫ് സഅദി തെയ്യോട്ടുച്ചിറ, കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍, സൈതാലി മാസ്റ്റര്‍ പ്രസംഗിച്ചു. സിദ്ദീഖ് കോട്ടോപ്പാടം സ്വാഗതവും അബ്ദുല്ലമാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഒറ്റപ്പാലം: എസ് വൈ എസ് ഒറ്റപ്പാലം സോണ്‍ ലീഡേഴ്‌സ് അസംബ്ലി ജില്ലാപ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് തഖ്‌യുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍ പദ്ധതി അവതരണം നടത്തി. റശീദ് അശറഫി സ്വാഗതവും പി അലിയാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കുഞ്ഞിമൊയ്തുഹാജി, അബ്ദുമുസ് ലിയാര്‍, മാനുഹാജി, മുഹമ്മദ് കുട്ടി ലത്വീഫി, സി മുഹമ്മദ് പങ്കെടുത്തു.