ഹനീഫയ്ക്ക് വീട് നല്‍കും; കള്ളാറിലെ സമരം ഒത്തുതീര്‍ന്നു

Posted on: November 7, 2014 12:11 am | Last updated: November 6, 2014 at 10:12 pm

രാജപുരം: ഗ്രാമസഭാ തീരുമാനം മറികടന്ന്് സി പി എം അനുഭാവിക്ക്് വീട്് നല്‍കണമെന്നാവശ്യപ്പെട്ട്് കളളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സി പി എം നടത്തി വന്ന ഉപരോധസമരം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സമരസമിതി നേതാക്കളും ചേര്‍ന്ന് രാജപുരം പോലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. സമരം മൂലം പഞ്ചായത്ത്് ഓഫീസിന്റെ പ്രവര്‍ത്തനം നാലു ദിവസമായി തടസപ്പെട്ട സാഹചര്യത്തില്‍ കാങ്ങങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുളള വന്‍ പോലീസ് സംഘം പഞ്ചായത്ത് ഓഫീസിലെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നടന്ന ചര്‍ച്ചയില്‍ നിലവിലുളള ഗുണഭോക്തൃലിസ്റ്റ് പരിശോധിച്ച് ഹനീഫയ്ക്ക് ഈ വര്‍ഷം തന്നെ വീട് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടായതാണ് സമരം പിന്‍വലിക്കാന്‍ കാരണമെന്ന് സി പി എം ലോക്കല്‍ സെക്രട്ടറി ടി കെ പ്രഭാകരന്‍ പറഞ്ഞു.