Connect with us

Wayanad

മതിയായ ശൗചാലയമില്ല: പന്തല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: പന്തല്ലൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ മതിയായ ശൗചാലയം ഇല്ലെന്ന് പരാതി. നിലവിലെ ശൗചാലം വൃത്തിയാക്കാനും തയ്യാറാകുന്നില്ല. ഇത്കാരണം വിദ്യാര്‍ഥികള്‍ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ സമീപത്തെ വനത്തിലാണ് ഇപ്പോള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്. ചേരമ്പാടി, ഉപ്പട്ടി, ടാന്‍ടി തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളടക്കം മൊത്തം 900 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കാത്തതിനെത്തുടര്‍ന്ന് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോയെന്നാണ് ഇപ്പോള്‍ ഭയപ്പെടുന്നത്. ആവശ്യമായ ശൗചാലയം നിര്‍മിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest