എന്‍സിസി ക്യാമ്പിനിടെ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Posted on: November 6, 2014 11:11 am | Last updated: November 7, 2014 at 12:05 am

anas ncc

ബംഗളുരു: എന്‍സിസി ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍എഎം കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി എം അനസാ(18)ണ് മരിച്ചത്. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ ക്യാമ്പിനിടയിലാണ് വെടിയേറ്റത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വടകര കുറച്ചിലോട്ടെ മംഗലശേരി വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകനാണ് അനസ്. കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍സിസിയുടെ വാര്‍ഷിക ദശദിന ക്യാമ്പിനിടെ സെപ്റ്റംബര്‍ 10നായിരുന്നു സംഭവം. പരിക്കേറ്റ അനസിന് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും ചികിത്സ നല്‍കിയ ശേഷം ബംഗളുരു എന്‍ഫോഴ്‌സ് സൈനികാശുപത്രിയിലേക്കു മാറ്റുകയായിരുന്നു.