കലുങ്കിന്റെ സുരക്ഷാ ഭിത്തി പുനര്‍നിര്‍മിക്കാത്തത് അപകടക്കെണിയാകുന്നു

Posted on: November 6, 2014 9:36 am | Last updated: November 6, 2014 at 9:36 am

പേരാമ്പ്ര: മമ്മിളിക്കുളം എടത്തുംപൊയില്‍ കളരിക്കണ്ടി മുക്ക് റോഡില്‍ കല്ലിടുക്കില്‍ താഴെ കലുങ്കിന്റെ തകര്‍ന്ന സുരക്ഷാ ഭിത്തി പുനര്‍നിര്‍മിക്കാത്തത് അപകടക്കെണിയാകുന്നു.
വയല്‍ ഭാഗത്ത് കൂടി കടന്നു പോകുന്ന തോടിന് മുകളിലായി 45 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച കലുങ്കിന്റെ ഇരു ഭാഗത്തെയും ഭിത്തികള്‍ തകര്‍ന്നിട്ട് ഏറെക്കാലമായെങ്കിലും ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക് പതിഞ്ഞിട്ടില്ല.
വാല്ല്യക്കോട്, കല്‍പത്തൂര്‍ എല്‍ പി സ്‌കൂളിക്കേും ഇരു സ്ഥലങ്ങളിലെയും മദ്‌റസകളിലേക്കും നിരവധി പിഞ്ചു കുട്ടികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്.
വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്ത് ഇരുഭാഗത്തേക്കും മാറി നില്‍ക്കാന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണ് ഈ ഭാഗം. റോഡിന്റെ ഇരു ദിശകളില്‍ നിന്നും ഈ ഭാഗത്തേക്ക് ഇറക്കവുമാണ്.