റോഡ് ഗതാഗതയോഗ്യമാക്കിയില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Posted on: November 6, 2014 9:35 am | Last updated: November 6, 2014 at 9:35 am

കുറ്റിയാടി: നരിക്കൂട്ടംചാല്‍- പാറേമ്മല്‍ പള്ളി- പുള്ളൂഞ്ഞിച്ചാല്‍ മുക്ക് റോഡിലൂടെ കാല്‍നടയാത്ര പോലും ദുസ്സഹമായതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കുറ്റിയാടി പഞ്ചായത്ത് ഭരണ സമിതിക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നിവേദനം നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പ്രകാശന്‍ മാസ്റ്റര്‍ (ചെയര്‍.), അബ്ദുല്‍ ഹമീദ് (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്താ സമ്മേളനത്തില്‍ കാര്യാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, ഹമീദ് കാര്യാട്ട്, കുറ്റിയില്‍ പ്രകാശന്‍ മാസ്റ്റര്‍, സ്വാലിഹ് പുതുവാണ്ടി പങ്കെടുത്തു.