ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവ് വെള്ളിയാഴ്ച്ച

Posted on: November 5, 2014 6:08 pm | Last updated: November 5, 2014 at 8:06 pm

RSC.....ദോഹ:രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി) പതിനൊന്നാമത് ഖത്തര്‍ ദേശീയ സാഹിത്യോത്സവ് ഉംസലാല്‍ അലിയിലെ ബര്‍സാന്‍ യൂത്ത്‌സെന്ററില്‍ നട ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാലു സോണുകളില്‍ നിന്നുമെത്തുന്ന മുന്നൂറോളം പ്രതിഭകള്‍ മുപ്പത്തിഎട്ടോളം മത്സരയിനങ്ങ ളില്‍ മാറ്റുരക്കും. യൂനിറ്റ്, സെക്റ്റര്‍, സോണ്‍ തല മത്സരങ്ങള്‍ പൂര്‍ത്തിയാ ക്കിയ ശേഷമാണ് മാപ്പിളപ്പാട്ട്, മദ്ഹുഗാനം, സംഘഗാനം, കഥപറയല്‍, ഭാഷാപ്രസംഗം,ജലച്ചായം,കഥാകവിതാ രചനകള്‍, ഗണിതകേളി, സ്‌പോട്ട്മാഗസിന്‍,വിഷ്വല്‍ ഡോക്യുമെന്ററി,ദഫ് തുടങ്ങിയ ഇനങ്ങളിലായി ജൂനിയര്‍, സെകന്റെറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലെ മത്സരം നടക്കുക്കു ന്നത്. ആര്‍.എസ്.സി ഇരുപതാം വാര്ഷികഭാഗമായി ‘ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം’ എന്ന ശീര്‍ഷകത്തില്‍ ആചരിക്കുന്ന യുവവികസ നവര്‍ഷത്തിന്റെ ഭാഗമാണ് ഇത്തവണത്തെ സാഹിത്യോത്സവ്. കലാ സാഹി ത്യരംഗങ്ങളിലെ തനതു മൂല്യങ്ങളെ നിലനിറുത്താനുള്ള സജീവശ്രമങ്ങളെ ഉണര്‍ത്തുകയും അതിനായി വിദ്യാര്‍ഥി യുവജനങ്ങളുടെ നൈസര്‍ഗിക കഴിവുകളെ പരിപോഷിപ്പിക്കുകയുമാണ് സാഹിത്യോത്സവുകളിലൂടെ ആര്‍. എസ്.സി ലക്ഷ്യമാക്കുന്നത്.നവംബര്‍ 7 വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30 നും വൈകിട്ട് 07.30 നും നടക്കുന്ന ഉദ്ഘാടന സമാപന സംഗമങ്ങളില്‍ ഖത്തറിലെ കലാസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ആര്‍.എസ്. സി.ദേശീയ ചെയര്‍മാന്‍ ജമാല്‍ അസ്ഹരി,ദേശീയ ജനറല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട്,ദേശീയവിസ്ഡം കണ്‍വീനര്‍ നൗഷാദ് അതിരുമട,കള്‍ച്ചറല്‍ കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ട്,ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ അസീസ് കൊടിയത്തൂര്‍,വൈസ്‌ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി,ഫൈനാന്‍സ് കണ്‍വീനര്‍ മുഹ്‌യുദ്ദീന്‍ ഇരിങ്ങല്ലൂര്‍,രിസാല കണ്‍വീനര്‍ ഹാരിസ് മൂടാടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.