Connect with us

Malappuram

തിരുന്നാവായയിലെ വൈദ്യുതിയുടെ ഒളിച്ചുകളി; പരിഹാരമാകുന്നു

Published

|

Last Updated

തിരുന്നാവായ: തിരുന്നാവായ കെ എസ് ഇ ബി പരിധിയിലെ ചില ഭാഗങ്ങളില്‍ അടിക്കടി അനുഭവപ്പെട്ടിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു.
സെക്ഷന്‍ പരിധിയിലെ വൈരങ്കോട്, കുത്ത്കല്ല്, പട്ടര്‍നടക്കാവ്, എടക്കുളം, തിരുന്നാവായ എന്നീ പ്രദേശങ്ങളില്‍ മാസങ്ങളായി അനുഭവപ്പെട്ടിരുന്ന വൈദ്യുതിയുടെ ഒളിച്ചുകളി മൂലം നാട്ടുകാര്‍ പൊറുതിമുട്ടുകയായിരുന്നു. സഹികെട്ട ജനങ്ങള്‍ വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമാകുന്നത്. തിരുന്നാവായ സെക്ഷനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കുറ്റിപ്പുറം സബ്‌സ്റ്റേഷനിലെ 12.5 മെഗാവാട്ട് ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതും എ ബി സ്വിച്ചുകളുടെ കുറവുമായിരുന്നു പ്രതിസന്ധിക്ക് പ്രധാന കാരണം.
ഇക്കാരണത്താല്‍ ഈ പ്രദേശങ്ങളില്‍ പല സമയങ്ങളിലായി എട്ട് മണിക്കൂറോളം സമയം അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പ്രശഅനം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി സി സി അംഗം സി മൊയ്തീന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുറ്റിപ്പുറം സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കി 15 എ ബി സ്വിച്ചുകള്‍ ഉടന്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരത്തിനുള്ള തയ്യാറെടുപ്പിലാണ്.

Latest