സഊദി കെ എം സി സി വാര്‍ഷികം ആറിന്

Posted on: November 5, 2014 1:07 am | Last updated: November 5, 2014 at 1:07 am

kmccമലപ്പുറം: സഊദി കെ എം സി സിയുടെ 35-ാം വാര്‍ഷിക സമ്മേളനം ഈമാസം ആറ്, ഏഴ് തീയതികളില്‍ മലപ്പുറം റോസ്‌ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കുളള ഒരു കോടി രൂപയുടെ സഹായ വിതരണവും ചടങ്ങില്‍ നടക്കും. ആറിന് വൈകുന്നേരം മൂന്ന് മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. 4.30ന് കുടുംബ സംഗമവും 6.30ന് മുന്‍കാല പ്രവാസികളെ ആദരിക്കുന്ന ചടങ്ങും നടക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏഴാം തീയതി വൈകുന്നേരം മൂന്നിന് നടക്കുന്ന പ്രവാസി സംഗമം പ്രവാസി കാര്യ മന്ത്രി കെ സി ജോസഫും ആറിന് നടക്കുന്ന സമാപന സമ്മേളം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനം ചെയ്യു