വാടക ഗര്‍ഭം: പ്രസവാവധി നിഷേധിച്ചകേസില്‍ വിധി പറയുന്നത് മാറ്റി

Posted on: November 5, 2014 1:05 am | Last updated: November 5, 2014 at 1:05 am

കൊച്ചി: വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയായ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച ക്ഷീരവികസന ബോര്‍ഡ് ഡയറക്ടര്‍ക്കെതിരായ ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. ക്ഷീരവികസന ബോര്‍ഡ് ഡെപ്യൂട്ടി മാനേജര്‍ പി ഗീതയുടെ ഹരജിയാണ് ജസ്റ്റിസ് ഡി ശേഷാദ്രി നായിഡു വിധിപറയാന്‍ മാറ്റിയത്. വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയായ തനിക്ക് പ്രസവാവധി നിഷേധിച്ച നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇത്തരം അമ്മമാര്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ ചട്ടങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ അവധി നിഷേധിച്ചത്.