Connect with us

Ongoing News

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറെ കരി ഓയില്‍ ഒഴിച്ചതില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ കെ എസ് യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പോലീസ് അനേ്വഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ ഉത്തരവിട്ടു. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ താമസമുണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു.
സംസ്‌കാരമുള്ള ഒരു ജനതയും ചെയ്യുന്ന പ്രവര്‍ത്തിയല്ല ഇത്. സര്‍ക്കാര്‍ ജോലി കൃത്യമായി ചെയ്യുന്ന ഉദേ്യാഗസ്ഥനെ തടഞ്ഞുവെക്കുകയും സമൂഹ മധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് കേസെടുത്ത് നടപടി ആരംഭിക്കുന്നതല്ലാതെ തുടര്‍ നടപടികള്‍ക്ക് സര്‍ക്കാറോ പ്രോസിക്യൂഷനോ ആര്‍ജവം കാണിക്കുമോ എന്ന് സംശയമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. 2013 ഫെബ്രുവരി ആറിനായിരുന്നു സംഭവം.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫീസ് വര്‍ധനവിനെതിരെയാണ് ഐ എ എസ് ഉദ്യോഗസ്ഥനായ ഡയറക്ടറുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിച്ചത്. ഫയലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സംഭവത്തില്‍ സര്‍ക്കാറിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പോലീസ് കമ്മീഷനെ അറിയിച്ചു. ഇതിനെതിരെ കെ എസ് യു ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീനെയും കൂട്ടാളികളെയും പ്രതിയാക്കി തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം തയ്യാറാക്കി വരികയാണെന്നും പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest