Connect with us

National

ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളെ പീഡിപ്പിച്ചാല്‍ ബലാത്സംഗമല്ല: ഡല്‍ഹി ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി പരിഗണിക്കാനാകില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി വിവാദമാകുന്നു. 2010 ഡിസംബറില്‍ 65 വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണമാണ് വിവാദമായത്. കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടു. ഡല്‍ഹിയിലെ മഞ്ജുകാ തിലയിലെ ഒരു വീട്ടിലാണ് 60കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നത്. വീട്ടില്‍ നിന്ന് മദ്യലഹരിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നയിരുന്നു കോടതിയുടെ കണ്ടെത്തല്‍. മരിച്ച വൃദ്ധയെ പ്രതി പീഡിപ്പിച്ചിരിക്കാം, എന്നാല്‍ അത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 376ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. എന്നാല്‍ അത് ബലാത്സംഗക്കുറ്റമായി കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി.