ജനപക്ഷ യാത്രക്ക് കുമ്പളയില്‍ തുടക്കം

Posted on: November 5, 2014 6:00 am | Last updated: November 5, 2014 at 12:30 am

കാസര്‍ക്കോട്: മതേതര, അക്രമരഹിത, ലഹരി വിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് കുമ്പളയില്‍ ഉജ്ജ്വല തുടക്കം. ജനപക്ഷ യാത്രയില്‍ സംബന്ധിക്കുന്നതിന് മന്ത്രിമാരടക്കമുള്ള നേതാക്കള്‍ രാവിലെത്തന്നെ എത്തിയിരുന്നു. യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജാഥാനായകന്‍ വി എം സുധീരന് പതാക കൈമാറി നിര്‍വഹിച്ചു. യാത്രയുടെ മുന്നോടിയായി നേരത്തെ കാഞ്ഞങ്ങാട്ടെത്തിയ വി എം സുധീരന്‍ സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി.
എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ സി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ ബാബു, സി എം ബാലകൃഷ്ണന്‍, പി കെ ജയലക്ഷ്മി, കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, രാമനാഥറൈ, വിനയകുമാര്‍ സൊര്‍ക്കെ, എന്‍ എസ് യു അഖിലേന്ത്യാ പ്രസിഡന്റ് റോജി ജോണ്‍, കെ പി സി സി വൈസ് പ്രസിഡന്റുമാരായ ഭാരതിപുരം ശശി, വി ഡി സതീശന്‍, പീതാംബരകുറുപ്പ്, ലാലി വിന്‍സന്റ്, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, കേരളത്തിലെ എം പിമാര്‍, എം എല്‍ എമാര്‍ പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, കെ പി സി സി ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.