എസ് വൈ എസ് 60ാം വാര്‍ഷികം:രണ്ടാംഘട്ട കര്‍മപദ്ധതികള്‍ സജീവമായി

Posted on: November 5, 2014 12:00 am | Last updated: November 4, 2014 at 9:01 pm

കാഞ്ഞങ്ങാട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക രണ്ടാംഘട്ട കര്‍മപദ്ധതി ജില്ലയില്‍ സജീവമായി. സോണ്‍ ലീഡേഴ്‌സ് അസംബ്ലികള്‍ പൂര്‍ത്തിയായിവരുന്നു. സ്വഫ്‌വ ചീഫുമാരുടെ ജില്ലാതല സംഗമം ഈയാഴ്ച കാസര്‍കോട്ട് നടക്കും.
വിവിധ സോണുകളില്‍ ഈമാസം 15നു മുമ്പ് എഴുത്തുമേള പൂര്‍ത്തിയാക്കും. ജില്ലയിലെ 40 സര്‍ക്കിളുകളിലും സാംസ്‌കാരിക സായാഹ്നം ഈമാസം 30നകം പൂര്‍ത്തിയാകും. സര്‍ക്കിള്‍ സ്വഫ്‌വ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഇഖ്ദാം പരിശീലന ക്യാമ്പുകള്‍ക്ക് വിവിധ സര്‍ക്കിള്‍ ഘടകങ്ങള്‍ രൂപരേഖ തയ്യാറാക്കി വരുന്നു.