സച്ചിന് പിന്തുണയുമായി ഗാംഗുലിയും സഹീര്‍ ഖാനും

Posted on: November 4, 2014 7:51 pm | Last updated: November 4, 2014 at 8:25 pm

GANGULI AND SAHEER

>>>>സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആത്മകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമല്ലെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളായ ഗാംഗുലിയും സഹീര്‍ ഖാനും രംഗത്ത്. മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിനെതിരെ സച്ചിന്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യാണെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു.ചാപ്പല്‍ പരിശീലകനായിരുന്ന സമയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇരുണ്ടാകാലഘട്ടമാണെന്ന് സഹീര്‍ പറഞ്ഞു. താന്‍ പരിശീലകനായി ഉള്ളിടത്തോളം കാലം ഇന്ത്യന്‍ ടീമില്‍ കളിക്കാമെന്ന് കരുതേണ്ടെന്ന് ചാര്രല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സഹീര്‍ വിശദീകരിച്ചു.
അതേസമയം സച്ചിന് പിന്തുണയുമായി ഗാംഗുലിയും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ചാപ്പല്‍ യുഗത്തെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ആത്മകഥയിലൂടെ ലോകത്തോട് എല്ലാം തുറന്നു പറയുന്നതില്‍ സന്തോഷമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ആത്മകഥയില്‍ എല്ലാം തുറന്നു പറയുന്നതിലൂടെ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സഹായമാണ് ചെയ്യുന്നത്. ഇത് എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സച്ചിന്‍ ആത്മകഥയിലെഴുതിയതെല്ലാം ശരിയായ വസ്തുതകളാണ്ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി വ്യക്തമാക്കി.
gregchepalഎന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആത്മകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമല്ലെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. രാഹുല്‍ ദ്രാവിഡിനെ മാറ്റി സച്ചിനോട് നായകനാവാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചാപ്പല്‍ വ്യക്തമാക്കി.