ഉസ്സന്‍ മാസ്റ്റര്‍ സ്മൃതി കേന്ദ്രം അവഗണനയില്‍

Posted on: November 4, 2014 10:08 am | Last updated: November 4, 2014 at 10:08 am

മുക്കം: മാപ്പിളപ്പാട്ട് രംഗത്തും സാംസ്‌കാരിക രംഗത്തും ശ്രദ്ധേയമായിരുന്ന ഉസ്സന്‍ മാസ്റ്ററുടെ സ്മൃതികേന്ദ്രമാക്കി മാറ്റിയ കൊടിയത്തൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയം അവഗണനയില്‍. സ്ഥാപനത്തിന്റെ മുറ്റത്ത് കാട് വളര്‍ന്നിരിക്കുന്നു. മുറികളും ഫര്‍ണിച്ചറുകളും പൊടിപിടിച്ചു കിടക്കുന്നു. കുട്ടികള്‍ക്ക് ഉപകരണ സംഗീതവും വായ്പാട്ടും പഠിപ്പിക്കുന്ന ആദ്യകാല പദ്ധതിയും എങ്ങുമെത്തിയില്ല. പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയന്‍ ഇതിന്റെ ഏഴയലത്ത് പോലും വരാറില്ല.