ബാര്‍ കോഴ: അന്വേഷണസംഘത്തെ നാളെ നിശ്ചയിക്കും

Posted on: November 3, 2014 8:58 pm | Last updated: November 3, 2014 at 9:00 pm

mani

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. വിജിലന്‍സ് എസ്പിക്കായിരിക്കും അന്വേഷണ ചുമതല.
ബാര്‍ കോഴ സിബിഐ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. പിണറായി വിജയന്റെ ആവശ്യം തള്ളിക്കൊണ്ടാണ് വിഎസ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. കേരള പൊലീസ് അന്വേഷിച്ചാല്‍ വസ്തുത പുറത്തുവരില്ല. അതുകൊണ്ടാണ് സിബിഐ അന്വേഷിക്കണം എന്ന് പറഞ്ഞത്. പാമൊലിന്‍ കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.