ബാര്‍ കോഴ: ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: November 3, 2014 4:29 pm | Last updated: November 3, 2014 at 4:29 pm

ommen chandiന്യൂഡല്‍ഹി: ധനമന്ത്രി കെ എം മാണിക്കെതിരായ കോഴ ആരോപണം ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. കോഴ ആരോപണത്തില്‍ നിയമപരമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. സോളാര്‍ കേസ് അടക്കമുള്ള വിവാദങ്ങളില്‍ അത് കണ്ടതാണ്. സോളാര്‍ കേസില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് പ്രതിപക്ഷം. എന്നാല്‍ തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരേയും കാണാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.