തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു

Posted on: November 3, 2014 1:40 pm | Last updated: November 3, 2014 at 11:38 pm

_VASANചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ട്ടി വിട്ടത്. എഐസിസി അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചു. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ വച്ച് പുതിയ പാര്‍ട്ടിയുടെ പേരും കൊടിയും പ്രഖ്യാപിക്കും.
ജി കെ വാസന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് വിടുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവച്ച വി എസ് ജ്ഞാനദേശിക് അടക്കമുള്ളവര്‍ വാസന് പിന്തുണ അറിയിച്ചിരുന്നു. ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവും അദ്ദേഹവും നടത്തിയിരുന്നു. അതേസമയം തമിഴ് മാനില കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.