പച്ചക്കറി വിഷവിമുക്തമാക്കാന്‍ ഇനി അമൃതം വെജ് വാഷ്

Posted on: November 3, 2014 11:05 am | Last updated: November 3, 2014 at 11:05 am

vegeവിഷവിമുക്തമായ പച്ചക്കറി എന്ന മലയാളികളുടെ സ്വപ്‌നം യഥാര്‍ഥ്യമാകുന്നു. കീടനാശിനി കലര്‍ന്ന ഭക്ഷണം കഴിക്കുന്നതിലൂടെ മാരകരോഗങ്ങള്‍ക്ക് അടിമകളാകുന്ന തലമുറകളെ രക്ഷിക്കാന്‍ ജൈവ കാര്‍ഷിക മേഖലയില്‍ ലോകപ്രശസ്തി നേടിയ ഏഷ്യയിലെ ഏറ്റവും വലിയ ജൈവ- ജീവാണുവള നിര്‍മാണ കമ്പനിയായ അമൃതം ബയോ ഓര്‍ഗനിക്ക് റിസര്‍ച്ച് ആന്റ് ഡലവപ്പ്‌മെന്റ് സെന്ററും കേരള കാര്‍ഷിക സര്‍വകലാശാലയും സഹകരിച്ച് അമൃതം വെജ് വാഷ് എന്ന ലായിനി വിപണിയിലിറക്കുന്നു.
ഇതിനുള്ള ധാരണാപത്രം കേരള കാര്‍ഷിക സര്‍വ്വകലാശാലയും അമൃതം ബയോയും ഒപ്പിട്ടു. പച്ചക്കറികളില്‍ പഴവര്‍ഗ്ഗങ്ങളും മിക്കതും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവ ആയത് കൊണ്ടുഅവയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം എത്ര എന്ന് കണ്ട് പിടിക്കാന്‍ പച്ചക്കറി കടകളില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധന നടത്തുന്ന പുതിയ പ്ലാന്‍ സ്‌കീം കേരള കാര്‍ഷിക സര്‍വകലാശാലയും സംസ്ഥാന കൃഷിവകുപ്പും ചേര്‍ന്ന് 2013 ജനുവരിയില്‍ തുടങ്ങി. ഓരോ മാസവും 50 മുതല്‍ 60 വരെയുള്ള പച്ചക്കറികളുടെ 100 ഓളം സാമ്പിളുകള്‍ വീതം വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങി വെള്ളായനി കാര്‍ഷിക കോളജുകളിലെ കീടാനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബറട്ടറിയില്‍ എത്തിച്ചാണ് പരിശോധന നടത്തിയത്. കീടനാശിനി 100 കോടിയില്‍ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രോമെറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമെറ്റോഗ്രാഫ്, മാസ്റ്റ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുള്ള അന്തരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ തലത്തിലെ ഒരേയൊരു അക്രഡിറ്റഡ് ലാബോറട്ടറിയാണിത്.
വിവിധ പച്ചക്കറികടകള്‍,സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കാസര്‍ഗോഡ് പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് 46 ഇനം പച്ചക്കറികളിലും വിഷാംശത്തിന്റെ തോത് അനുസരിച്ച് മൂന്ന് പട്ടികയായി തിരിച്ച് പരിശോധനയില്‍ ചീര, കറിവേപ്പില, പച്ചമുളക്, വെണ്ട, വഴുതിന, പാവല്‍, പയര്‍, കോളിഫള വര്‍, കാബേജ്, പുതിനയില, തക്കാളി, ബീന്‍സ് തുടങ്ങിയ മിക്ക പച്ചക്കറികളിലും വിഷാംശം കണ്ടെത്തി, ജൈവ പച്ചക്കറികള്‍ മാത്രം വില്‍പ്പന ചെയ്യുന്ന കടകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികളില്‍ പോലും വിഷാംശത്തിന്റെ അളവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നതും ഗൗരവകരമാണ്, തുടര്‍ന്ന് കീടനാശിനികള്‍ ഉപയോഗിച്ചുള്ള പഴം പച്ചക്കറികളിലെ വിഷാംശം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനുള്ള വിദ്യ കണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുത്ത് കൊണ്ട് തിരുവനന്തപുരം കാര്‍ഷിക സര്‍വ്വകലാശാല റിസര്‍ച്ച് വിഭാഗം മേധാവി ഡോ ബിജു മാത്യു തോമസിന്റെ മേല്‍നോട്ടത്തില്‍ കേരള കാര്‍ഷിക വിഭാഗം നടത്തിയ ഗവേഷണങ്ങളുടെ ഫലമായി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് വെജ് വാഷ് എന്ന പേരില്‍ ലായിനി വികസിപ്പിച്ചെടുത്തു.
ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു തുള്ളി വെജ് വാഷ് ലായിനി ചേര്‍ത്ത് അതില്‍ കീടനാശിനികള്‍ ഉപയോഗിച്ചിട്ടുള്ള പഴം, പച്ചക്കറികള്‍ പത്ത് നിമിഷം മുക്കി വെച്ച ശേഷം കഴുകി വൃത്തിയാക്കി വീണ്ടും പരിശോധിച്ചപ്പോള്‍ അതില്‍ അടങ്ങിയിരുന്ന വിഷാംശം നൂറ് ശതമാനവും നീക്കം ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തി.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ഇതിനെ കണക്കാപ്പെടുന്നു. കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത വെജ് വാഷ് എന്ന ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി വ്യവസായിക അടിസ്ഥാനത്തില്‍ വിപണിയിലിറക്കുകയാണ് അമൃതം ബയോ. പച്ചക്കറികള്‍ ദിവസങ്ങളോളം കേട്കൂടാതെയിരിക്കാന്‍ അവയില്‍ തെളിക്കുന്ന കീടനാശിനികള്‍ സാധാരണ വെള്ളത്തില്‍ എത്ര തവണ കഴുകിയാലും അവ നീക്കം ചെയ്യാന്‍ സാധ്യമല്ല.
അവയുടെ ചെറിയ അംശം നമ്മുടെ ആമാശയത്തില്‍ പ്രവേശിച്ചാല്‍ മതിയാവും വൃക്കകളേയും കരളിനേയും ഭ്രൂണത്തേയും ബാധിക്കാന്‍. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ ഇത് തെളിയിച്ചിട്ടുണ്ട്. തോട്ടത്തില്‍ തെളിയിക്കുന്ന കീടനാശിനികള്‍ മണ്ണില്‍ ശേഖരിക്കപ്പെടുന്നു. ഈ മണ്ണില്‍ കൃഷി ചെയ്‌തെടുക്കുന്ന വിളകള്‍ വിഷവസ്തുക്കളുടെ ശേഖരമായി തീരുന്നു.
എന്നാല്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധ്യമല്ല. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുമ്പോള്‍ അവ മണ്ണിലേക്ക് ഇറങ്ങി മണ്ണിന്റെ ജൈവ സമ്പത്ത് നശിപ്പിച്ച് തൊട്ടടുത്തുള്ള മണ്ണിനെ പോലും ബാധിക്കുന്നു. ഇതിനര്‍ഥം ജൈവ കൃഷി ചെയ്യുന്ന മണ്ണു പോലും വിഷമാക്കുന്നു. ഇതിന് തെളിവാണ് ജൈവകൃഷി രീതിയിലൂടെ വിളയിപ്പിച്ചെടുത്ത പച്ചക്കറികളില്‍ പോലും വിഷാംശം കണ്ടെത്തിയത്.
വിഷാംശമേറിയ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും അവ നീക്കം ചെയ്ത് സുരക്ഷിതമായി ഭക്ഷിക്കാവുന്ന പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ സുരക്ഷ, ആരോഗ്യകരമായ ഒരു സമൂഹം ഇതാണ് ആഗ്രഹിക്കുന്നുവെങ്കില്‍ ക്യാന്‍സര്‍, ട്യൂമര്‍, ലൂക്കീമിയ പോലുള്ള മഹാവ്യാധികളില്‍ നിന്ന് വരും തലമുറയെ രക്ഷിക്കാന്‍ ഒരു പ്രതിവിധിയാണ് കാര്‍ഷിക സര്‍വകലാശാലയും ബയോയും ചേര്‍ന്ന് വിപണിയിലിറക്കുന്ന അമൃതം വെജ് വാഷ്. 500 മി ലി. 1 ലി, 5 ലി എന്നി ബോട്ടിലായിരിക്കും വിപണിയില്‍ ലഭിക്കുക.
വിളര്‍ച്ച, ഓര്‍മക്കുറവ്, മെന്റര്‍ഡിപ്രഷന്‍, തളര്‍ച്ച, രക്തമില്ലായ്മ, 30 വയസിനുള്ളില്‍ തന്നെ പ്രമേഹവും ബ്ലഡ് പ്രഷറും പക്ഷപാതവും ബ്രെയിന്‍ ട്യൂമറും ക്യാന്‍സര്‍, ഹൃദ് രോഗവും പിടിപ്പെടുന്നതിന് കാരണം വിഷാംശമേറിയ പച്ചക്കറികളുടെ ഉപയോഗമാണ്.
ത്വക്ക് സംബന്ധമായി വിവിധ അസുഖങ്ങള്‍, തുടര്‍ച്ചയായ തുമ്മല്‍, ആസ്മ. ഗര്‍ഭിണികള്‍ക്ക് ഉണ്ടാവുന്ന അമിത രക്തസാവം, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കല്‍, വളര്‍ച്ചയില്ലായ്മ. ബുദ്ധിവികാസമില്ലായ്മ, ഒട്ടിസം തുടങ്ങിയവയെല്ലാം ഭക്ഷണപദാര്‍ഥങ്ങളില്‍ അടങ്ങിയിട്ടുള്ള മാരക കീടനാശിനിമൂലമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പഴം പച്ചക്കറികളെ വിഷവിമുക്തമാക്കുന്ന ലായിനിയായ വെജ് വാഷ് ജനങ്ങളിലെത്തിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ അമൃതം റെജി. ഫോണ്‍: 9526815555